കാപ്പാ നിയമ ലംഘനം 25 കേസ്സുകളില്‍ പ്രതിയായ ആളെ ജയിലിലടച്ചു
സാമുഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുവഴി ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സ്യഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കട്ടപ്പന പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ഇടുക്കി ജില്ലയില്‍, കട്ടപ്പന തെക്കേമുറിയില്‍ വീട്ടില്‍ കുഞ്ഞുകുഞ്ഞിന്‍റെ മകന്‍ 38 വയസ്സുള്ള മൊഴയന്‍ കുഞ്ഞുമോന്‍ എന്നറിയപ്പെടുന്ന കുഞ്ഞുമോന്‍ എന്നയാളെ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളിലേക്ക് 6 മാസ കാലയളവിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് കൊണ്ട് ബഹു: എറണാകുളം റേയ്ഞ്ച് ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കാപ്പാ നിയമം വകുപ്പ് 15(1) പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇയാള്‍ 09-02-2022 തീയതി ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ കാണപ്പെട്ടതിനാല്‍ കാപ്പാനിയമ ലംഘന പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിടച്ചു.. നിരന്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇത്തരക്കാര്‍ക്കെതിരെ ഇടുക്കി ജില്ലാ പോലീസ് ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നു..
ഇയാൾ 2013 മുതല്‍ നാളിതുവരെയുളള കാലയളവുകളില്‍ കട്ടപ്പന പോലീസ് സ്റ്റേഷന്‍ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിയമവാഴ്ചയ്ക്ക് യാതൊരും വിലയും കല്‍പ്പിക്കാതെ പ്രദേശവാസികളുടെ സമാധാന ജീവിതത്തിനും സുരക്ഷയ്ക്കും ഭംഗം വരുത്തുന്ന രീതിയില്‍ ഏഴോളം പ്രാവശ്യം മധ്യപിച്ച് അപകടകരമായും, അലക്ഷ്യമായി വാഹനം ഓടിക്കുകയും, പൊതുസ്ഥലത്ത് അസഭ്യം വിളിക്കുകയും , ഭീഷണിപ്പെടുത്തുകയും, നിരോധിത മയ്ക്കുമരുന്നായ കഞ്ചാവ് കൈവശം സൂക്ഷിക്കുകയും, വീടുകളില്‍ അതിക്രമിച്ച് കയറി ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, പൊതുമുതൽ നഷ്ടം വരുത്തുക, അന്യായ തടസ്സം ചെയ്യല്‍, സര്‍ക്കാർ ഉദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, കുറ്റകരമായി അതിക്രമിച്ച് കയറുക , അന്യായ നഷ്ടം വരുത്തുക, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം, മയക്കു മരുന്നുകള്‍ നല്‍കുക, മോഷണം നടത്തുക തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ഇരുപത്തഞ്ചോളം ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.