നാട്ടുവാര്‍ത്തകള്‍
പട്ടയ പരിശോധന അവലോകനയോഗം സംഘടിപ്പിച്ചു
രവീന്ദ്രന് പട്ടയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഷീബാ ജോജ്ജ് ദേവികുളം ആര്‍ഡിഒ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്നാറിലും സമീപ വില്ലേജുകളിലും യാതൊരു മാനദണ്ഡവും പാലിക്കാതെ രവീന്ദ്രന് നല്കിയ വിവാദ പട്ടയങ്ങള്‍ സംബന്ധിച്ചുള്ള അവലോകന യോഗമാണ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയത്.
ഉച്ചയ്ക്ക് നടന്ന മീറ്റംങ്ങില് ഡെപ്യൂട്ടി കലക്ടര്‍ കെ മനോജ്, ദേവികുളം സബ് കലക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ, തഹസില്‍ദ്ദാര്‍ ഷാഹിന രാമക്യഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പട്ടയങ്ങള്‍ പരിശോധിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് നടത്തിയത്. ചിന്നക്കനാല്‍ 301 കോളനിയില്‍ ആദിവാസികളെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് മനസിലാക്കിയതെന്നും ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.