കോലാഹലമേട് ഡയറി ആൻഡ് സയൻസ് കേളേജിന്റെ നവീകരണം ഉടൻ
പീരുമേട് : വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോലാഹലമേട്‌കോളേജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെ ഉന്നത നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ശശീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കോളേജ് സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തി. 2017 പ്രവര്‍ത്തനമാരംഭിച്ച കോളേജിലെ ആദ്യത്തെ ബാച്ച്‌കോഴ്‌സ് പൂര്‍ത്തിയാക്കിയപ്പോഴും പശ്ചാത്തല സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് വാഴൂര്‍ സോമന്‍ എം. എല്‍.
എ വെറ്റിനറി യൂണിവേഴ്‌സിറ്റി ഗവേണിംഗ്‌ബോര്‍ഡ്‌യോഗത്തില്‍ വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ടവര്‍കോളേജ്‌നേരിട്ട് സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 100 ഏക്കറോളം സ്ഥലത്ത് പശ്ചാത്തല സൗകര്യം ഒരുക്കാനും മതിയായ ടീച്ചിംഗ് സ്റ്റാഫിനെ നിയമിക്കാനും ഫാമിന്‌വേണ്ടി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനും തീരുമാനമായി.കേരളത്തില്‍ തന്നെ ഏറ്റവും അറിയപ്പെടുന്ന ഒരു മാതൃകാകോളേജായി മാറ്റാനുള്ള നടപടിയുണ്ടാകുമെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചു. എം.
എല്‍. എ , വൈസ് ചാന്‍സിലര്‍ ഡോ. ശശീന്ദ്രനാഥ് ,യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. സുധീര്‍ ബാബു, അക്കാഡമിക് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. അശോക് ,കോളേജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ.ശ്യാം സൂരജ്,ബെയ്‌സ് ഫാം ഹെഡ്‌ഡോ.ജോര്‍ജ് ഷെറിന്‍ ,ഡയറക്ടര്‍ ഓഫ് എഞ്ചിനീയറിംഗ്‌ഡോ.ബാബുരാജ്,എന്‍ജിനീയര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.