വനിതാ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണംചെയ്തു
രാജാക്കാട് : പാൽ ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ വനിതാ ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ നൽകുന്ന കാലിത്തീറ്റയുടെ ബ്ലോക്കുതല വിതരണ ഉദ്ഘാടനം പഴയവിടുതി ക്ഷീരസംഘം ഓഫീസിൽ നടത്തി.
40 ലക്ഷം രൂപയുടെ കാലിത്തീറ്റ സബ്സിഡിയാണ് വനിതാ ക്ഷീരകർഷകർക്കായി നൽകുന്നത്. ദിവസേന10 ലിറ്റർ വരെ പാൽ അളക്കുന്ന അംഗങ്ങൾക്ക് മൂന്ന് ചാക്ക് കാലിത്തീറ്റയും,20 ലിറ്റർ വരെ പാൽ അളക്കുന്നവർക്ക് നാല് ചാക്ക് കാലിത്തീറ്റയും, 20-ന് മുകളിൽ പാൽ അളക്കുന്ന ക്ഷീരകർഷകയ്ക്ക് അഞ്ച് ചാക്ക് കാലിത്തീറ്റയുമാണ് വിതരണം ചെയ്തത്.പഴയവിടുതി ക്ഷീരസംഘം വഴി 162 ചാക്ക് കാലിത്തീറ്റയാണ് വിതരണം നടത്തിയത്.
ക്ഷീരസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.സംഘം പ്രസിഡന്റ് ഷാജിമോൻ റാത്തപ്പിള്ളിൽ, സെക്രട്ടറി അനൂപ് എസ്.നായർ, വാർഡുമെമ്പർ പ്രിൻസ് കന്യാക്കുഴി എന്നിവർ പങ്കെടുത്തു.