‘കുറച്ച് ദിവസത്തേക്ക് പത്രം, ടിവി കാണല്‍ വിലക്കി’ ; എം.എം. മണിയുടെ പ്രസ്താവന കുത്തിപ്പൊക്കി റോജി
ഇടുക്കി∙‘ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക് പത്രം വായനയിൽ നിന്നും വാർത്ത കേൾക്കുന്നതിൽ നിന്നും ഞാൻ എന്റെ കൊച്ചുമക്കളെ വിലക്കിയിട്ടുണ്ട്. നിങ്ങളോ?’ സോളർ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്ന സമയം സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണി നടത്തിയ പരിഹാസം
സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പിന്നാലെ ഇതേ വാചകം ഉപയോഗിച്ച് തിരിച്ചടിക്കുകയാണ് കോൺഗ്രസ്. പൊട്ടിച്ചിരിയോടെ എംഎൽഎ റോജി എം ജോണാണ് പഴയ ഈ പ്രസ്താവന കുത്തിപ്പൊക്കിയിരിക്കുന്നത്
നയതന്ത്ര ബാഗുകൾ കസ്റ്റംസ് തടഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ബന്ധപ്പെട്ടപ്പോൾ ആവശ്യമായ ഇടപെടൽ നടത്തിയെന്നും, ബാഗേജിൽ എന്താണ് എന്നറിഞ്ഞുതന്നെയാണ് ശിവശങ്കർ ഇടപെട്ടതെന്നും സ്വപ്ന ആരോപിച്ചു.
ശിവശങ്കറിന്റെ ഇടപെടലിനെത്തുടർന്നു തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ–ഫോണില്‍ മാനേജരായി ജോലി നല്‍കിയതായും വെളിപ്പെടുത്തൽ. ജയശങ്കര്‍ നാലോ അഞ്ചോ മാസം ജോലി ചെയ്തു. സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍ പിരിച്ചുവിട്ടെന്നും സ്വപ്ന പറഞ്ഞു.
എം.ശിവശങ്കര്‍ ആത്മകഥയിൽ ഇങ്ങനെ എഴുതുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ശിവശങ്കര്‍ പറഞ്ഞ പ്രകാരമാണ് മൂന്നുവര്‍ഷം ജീവിച്ചതെന്നും സ്വപ്ന പറഞ്ഞു.
English Summery: Roji m John facebook post about m m mani’s statement