Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഉപ്പുതറയിൽ മൂന്ന് പേർക്ക് വെട്ടേറ്റു;വാടക വീടിന്റെ താക്കോൽ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തേ തുടർന്നാണ് വീട്ടുടമസ്ഥനും മകനും ഉൾപ്പെടെ 3 പേർക്ക് വെട്ടേറ്റത്



ഉപ്പുതറ പൊരി കണ്ണി മുകളേൽ സബിൻ ,പിതാവ് സണ്ണി, സുഹൃത്ത് ഉപ്പുതറ ആലാനിക്കൽ ജിജി എന്നിവർക്കാണ് പരിക്കേറ്റത്.ഉപ്പുതറ പൊരി കണ്ണി സ്വദേശി കൊച്ചു പറമ്പിൽ സണ്ണി മകൻ സൻജു എന്നിവർ ചേർന്നാണ് സബിനേയും,സണ്ണിയേയും ജിജിയേയും വെട്ടിപ്പരിക്കേൽപിച്ചത്. പ്രതികൾ സബിന്റെ വീട്ടിൽ വാടകക്ക് താമസിച്ച് വരുകയായിരുന്നു.

കഴിഞ്ഞ 3 മാസമായി വാടക നൽകിയിരുന്നില്ല. ഇതോടെ വീട് മാറാൻ ആവശ്യപ്പെട്ടിരുന്നു.വീട് മാറിയെങ്കിലും വീടിന്റെ താക്കോൽ നൽകിയിരുന്നില്ല.
ഇന്ന് രാവിലെ സബിനും പിതാവ് സണ്ണിയും ചേർന്ന് ചപ്പാത്തിന് പോകുന്ന വഴിയിൽ സണ്ണിയെ കണുകയും താക്കോൽ നൽകാത്തതിനെക്കുറിച്ച് ചോദിച്ച് വാക്ക് തർക്കമുണ്ടാകുകയും ചെയ്തു.

ബി ജെ പി ഓഫീസിൽ വെച്ച് ചർച്ച ചെയ്ത ശേഷം താക്കോൽ കൊടുത്താൽ മതിയെന്ന് നേതാക്കൾ പറഞ്ഞുവെന്ന് അറിയിച്ചതോടെ സബിനും പിതാവും തിരികെ പോന്നു. തൊട്ടു പിന്നാലെ ഓട്ടോയിൽ സണ്ണിയും മകനും ചേർന്ന് സബിന്റെ ബിസിനസ് സഹായിയുടെ സ്ഥാപനത്തിലെത്തി സബിനെ അന്യോഷിച്ചു. തൊട്ടുപിന്നാലെ സബിനും പിതാവും എത്തി. താക്കോൽ സ്റ്റേഷനിൽ പരാതി നൽകി വാങ്ങിച്ചോളാമെന്ന് പറഞ്ഞതിന് പിന്നാലെ സണ്ണി വാക്കെത്തി എടുത്ത് സബിന്റെ പിതാവിനെ വെട്ടി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!