നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്ക് വൈദ്യുതി ബില്ലില്ല
നെടുങ്കണ്ടം : സ്വന്തമായുള്ള സൗരോർജനിലയം പൂർണ കാര്യക്ഷമത കൈവരിച്ചതോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി ഒ.പി.ബ്ലോക്കിൽ വൈദ്യുതി ബില്ല് ഇല്ലാതെയായി. സ്വന്തം ആവശ്യത്തിന് ശേഷം മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് വിലയ്ക്ക് നൽകുകയാണ് ആശുപത്രി.
ഒരു വർഷം മുമ്പാണ് നെടുങ്കണ്ടം താലുക്കാശുപത്രിയിൽ അനർട്ടിന്റെ സഹായത്തോടെ സൗരോർജ വൈദ്യുതനിലയം സ്ഥാപിച്ചത്. എം.എം.മണി വൈദ്യുതി മന്ത്രിയായിരുന്ന സമയത്താണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി കമ്മിഷൻ ചെയ്തശേഷം താലൂക്കാശുപത്രിയിൽ വൈദ്യുതി ക്ഷാമവും വൈദ്യുത ബില്ലും ഇല്ലാതായി. ഇതിന് കാരണം സോളാർ വൈദ്യുതിയുടെ റെക്കോഡ് ഉത്പാദനമാണ്.
ആശുപത്രി പ്രവർത്തിക്കുന്ന പ്രധാനകെട്ടിടത്തിൽ ഒരു മാസം വൈദ്യുതി ബിൽ ഇനത്തിൽ 15,000- 17,000 രൂപ വരെ കെ.എസ്.ഇ.ബി. ഈടാക്കിയിരുന്നു. എന്നാൽ പദ്ധതി കമ്മിഷൻ ചെയ്തതോടെ ഇപ്പോൾ മിക്കമാസങ്ങളിലും ബില്ല് വരാറില്ല. കാലാവസ്ഥ മോശമാകുന്ന സമയത്ത് മാത്രം 3,000- 4,000 രൂപയുടെ ബില്ല് എത്തും. മിച്ചംവരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകുന്നതിനായുള്ള സംവിധാനവും ഇവിടെയുണ്ട്.
അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് കടത്തിവിട്ട് വിതരണം നടത്തും. ഇങ്ങനെ ഉത്പാദിപ്പിച്ചു നൽകുന്ന വൈദ്യുതിയുടെ തുക താലൂക്കാശുപത്രിക്ക് കെ.എസ്.ഇ.ബി. ബില്ലിൽ കുറവ് വരുത്തി നൽകും. സോളാർ വന്നതോടെ വർഷത്തിൽ രണ്ടുലക്ഷത്തോളം രൂപയാണ് ആശുപത്രിക്ക് ലാഭമുണ്ടായത്.
അഞ്ച് വർഷം കൊണ്ട് സൗരോർജനിലയം സ്ഥാപിക്കാൻ ചെലവായ തുക തിരികെക്കിട്ടുമെന്നാണ് വിലയിരുത്തുന്നത്. ഒരു കിലോവാട്ട് വൈദ്യുതി ഉൽപാദനത്തിനായി 28 സോളാർ പാനലുകളാണ് ആശുപത്രിയുടെ ഒ.പി. ബ്ലോക്കിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നത്. വർഷത്തിൽ രണ്ടുലക്ഷത്തോളം രൂപയാണ് ആശുപത്രിക്ക് വൈദ്യുതി ബിൽ ഇനത്തിൽ ലാഭം