നാട്ടുവാര്‍ത്തകള്‍
ലാപ്ടോപ്പുകള് വിതരണം നടത്തി
കട്ടപ്പന നഗരസഭ 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തെ എസ്.സി, എസ്.റ്റി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി നഗരസഭയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകളുടെ വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ജോബി നിര്‍വഹിച്ചു.
ഗ്രാമസഭകളില്‍നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അര്‍ഹതപ്പെട്ട 25 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭയുടെ പ്രത്യേക ഫണ്ടില്‍ നിന്ന് 7 ലക്ഷത്തോളം രൂപ മുടക്കിയാണ് സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണില്‍ നിന്നും ലാപ്ടോപ്പുകള് വാങ്ങിയിട്ടുള്ളത്.
തികച്ചും കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തിയ ചടങ്ങള്‍ നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു, നഗരസഭാ ജീവനക്കാരായ ബിനു കെ, വിജില്‍രാജ് കെ.വി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.