അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി
അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി. അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐഎസ് ഒ പ്രതിനിധി എന്‍ ശ്രീകുമാര്‍ സര്‍ട്ടിഫിക്കറ്റ് കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ജോര്‍ജ്ജി പി മാത്തച്ചന് കൈമാറി.
തുടര്‍ന്ന് മൂന്നാര്‍ ഡിവിഷന്‍ ഡിഎഫ്ഒ രാജു കെ. ഫ്രാന്‍സീസ് അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി രതീഷ് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സര്‍ട്ടിഫിക്കറ്റ് കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ജോര്‍ജ്ജി പി മാത്തച്ചന്‍ നിര്‍വ്വഹിച്ചു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, വൈസ് പ്രസിഡന്റ് മേരി തോമസ്, വിവിധ വനംവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അംഗീകാരം ലഭിച്ചതോടെ ജില്ലയിലെ ആദ്യ ഐ എസ് ഒ സര്‍ട്ടിഫൈഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസായി അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് മാറി. വനം വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി വിഭാഗത്തിനായി നല്‍കി വരുന്ന വിവിധ സേവനങ്ങള്‍, വനത്തിനുള്ളിലെ കുറ്റകൃത്യം
തടയുന്നതിനും കണ്ടുപിടിക്കുന്നതിലുമുള്ള മികവ്, മണ്ണൊലിപ്പ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സൗഹൃദ, പൊതുജന സൗഹൃദ ഓഫീസ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഐ എസ് ഒ പ്രതിനിധികള്‍ നടത്തിയ പരിശോധനയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഈ അംഗീകാരം ലഭിച്ചത്.