സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിംങ് ഇന്നു മുതൽ
സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽ വിവിധ കാരണത്താൽ മസ്റ്ററിംഗ് പൂർത്തീകരിക്കാ ത്തതിനാൽ പെൻഷൻ മുടങ്ങിയ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഫെബ്രുവരി 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താൻ അവസരം. നിലവിൽ പെൻഷൻ ലഭിക്കുന്നവർ മസ്റ്ററിങ് ചെയ്യേണ്ടതില്ല. 2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷനോ ക്ഷേമനിധി ബോർഡ് പെൻഷനോ അനുവദിക്കപ്പെട്ടവരിൽ ഇതുവരെ മസ്റ്ററിങ് നടത്താത്തവർക്ക് മാത്രമാണ് ഈ അവസരം. കിടപ്പുരോഗികൾ ആയ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിന് ഫെബ്രുവരി 5 നകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അക്ഷയ കേന്ദ്രത്തിൽ എത്തി ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെട്ടവർ, അക്ഷയ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന “മസ്റ്ററിംഗ് പരാജയപ്പെട്ടു” എന്ന രസീതിയും ലൈഫ് സർട്ടിഫിക്കറ്റും അതതു ഗ്രാമ പഞ്ചായത്തുകളിൽ ഫെബ്രുവരി 28 നകം നൽകി നടപടി പൂർത്തീകരിക്കേണ്ടതാണ്. ഇപ്പോൾ പൊതുജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന സംശയം, പെന്ഷന് വാങ്ങുന്ന എല്ലാവരും ഈ ഘട്ടത്തിൽ അക്ഷയയില്‍ വന്നു മസ്റ്ററിംഗ് ചെയ്യണോ എന്നതാണ്.
പെന്ഷന് വാങ്ങുന്ന എല്ലാവരും ഈ ഘട്ടത്തിൽ മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. പെന്ഷന് മുടങ്ങിക്കിടക്കുന്നവര്‍ മാത്രം ഇപ്പോൾ മസ്റ്ററിംഗ് ചെയ്താൽ മതി. അവരുടെ പെന്ഷന് പുനസ്ഥാപിക്കാനും കുടിശ്ശിഖ ഉള്‍പ്പെടെ നല്‍കാനുമാണ് ഈ പ്രക്രിയ.