നാട്ടുവാര്‍ത്തകള്‍
രവീന്ദ്രന് പട്ടയം റദ്ദാക്കല്‍: അനധികൃത ഇടപെടലുകള്‍ പാടില്ല
ദേവികുളം താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന് നല്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തീരുമാനപ്രകാരം ആരംഭിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പല ഏജന്റുമാരും ഇടനിലക്കാരും രംഗത്തിറങ്ങിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടികളിലും ഇടനിലക്കാരേയോ ഏജന്റുമാരേയോ ഇടപെടുത്തുന്നതല്ല. ബന്ധപ്പെട്ട ഭൂവുടമകള്‍ ഇടനിലക്കാരേയോ ഏജന്റുമാരേയോ രേഖകളോ പണമോ ഏല്പിക്കുവാനോ പ്രതിനിധികളായി നിയോഗിക്കുവാനോ പാടില്ലാത്തതാണ് എന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു