എംജി കോഴ: 2 ജീവനക്കാരെ സ്ഥലം മാറ്റി; ഒറ്റപ്പെട്ട സംഭവമെന്ന് വിസി
കോട്ടയം ∙ എംജി സര്‍വകലാശാലയിലെ കോഴ വിവാദത്തെ തുടർന്ന് അസിസ്റ്റന്റ് റജിസ്ട്രാറെയും സെക്‌ഷന്‍ ഓഫിസറെയും സ്ഥലംമാറ്റി. സംഭവം അന്വേഷിക്കാൻ നാലംഗ സമിതിയെ നിയമിച്ചു. സര്‍വകലാശാല സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. കോഴ വാങ്ങിയതിന് അറസ്റ്റിലായ എല്‍സിയെ നിയമിച്ചത് ചട്ടപ്രകാരമാണ്. മാര്‍ക്ക് ലിസ്റ്റിന് കോഴ ഒറ്റപ്പെട്ട സംഭവമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
അതേസമയം, എംജി സര്‍വകലാശാലയിലെ കോഴ വിവാദത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിര്‍ദേശം നല്‍കി. സര്‍വകലാശാല റജിസ്ട്രാറോട് അടിയന്തരമായി റിപ്പോര്‍ട്ടു നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സര്‍വകലാശാല അധികൃതരുമായി സംസാരിച്ചു.
English Summary: MG University bribe case; Punishment transfer