മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിയിൽ കട്ടപ്പന പ്രസ്സ് ക്ലബ്ബ് ശക്തമായ പ്രതിഷേധം രേഖപെടുത്തി.
സുരക്ഷാ കാരണങ്ങളാണ് സംപ്രേഷണം തടഞ്ഞതിനു കാരണമായി ഉന്നയിച്ചിരിക്കുന്നത് . എന്നാൽ അതിന്റെ വിശദാംശങ്ങള്‍ മീഡിയാവണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവണ്‍ ഹൈകോടതിയെ സമീപിക്കുകയും കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അകാരണമായി സംപ്രേഷണം തടഞ്ഞ നടപടിയിൽ പ്രസ്സ് ക്ലബ്ബ് പ്രതിഷേധം രേഖപെടുത്തുകയും നടപടി പിൻ വലിക്കണമെന്ന് ആവിശ്യപെടുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഓൺ ലൈൻ ആയി ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് തോമസ് ജോസ് അധ്യഷത വഹിച്ചു. എം സി ബോബൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. പി. ഡി സനീഷ്, വി എസ് അസ്‌ഹറുദീൻ, ബെന്നി കളപ്പുരയ്‌ക്കൽ, വിൻസ് സജീവ്, കെ എം മത്തായി, കെ എസ് ഫ്രാൻസിസ്, ജയ്ബി ജോസഫ്, അഖിൽ ഫിലിപ്പ്, റോയി വർഗീസ്, രാഹുൽ വിനോദ്, സിറിൾ ലൂക്കോസ് എന്നിവർ സംസാരിച്ചു.