നിണമൊഴുകുന്ന നിരത്തുകൾ; അധികൃതർക്ക് അമിതവേഗം നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ ഇടപെടുമെന്ന് നാട്ടുകാർ;രാവിലെ നെടുംങ്കണ്ടത്തുണ്ടായ സ്കൂട്ടർ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരണമടഞ്ഞു
നെടുങ്കണ്ടം∙ ടൗണിലെ അപകടങ്ങളും മരണങ്ങളും വർധിക്കുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ജനം. അധികൃതർക്ക് അമിതവേഗം നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ ഇടപെടുമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്. 10 ദിവസത്തിനിടെ വ്യത്യസ്ത അപകടങ്ങളിൽ 3 ജീവനുകളാണ് പൊലിഞ്ഞത്. 3 മാസത്തിനിടെ വാഹനാപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും വർധിച്ചു.ഇന്ന് രാവിലെ (28/1/2022) നെടുംങ്കണ്ടത്തുണ്ടായ സ്കൂട്ടർ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരണമടഞ്ഞു.തൂക്കുപാലംസന്യാസിഓട സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്.തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ജിമ്മി സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.