ഉപ്പുതറയിൽ സോഷ്യൽ മീഡിയയിലൂടെ പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കി;യുവാവിനെതിരെ കേസെടുത്ത് അന്വേഷണം

ഉപ്പുതറ: പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് അന്വേഷണം. ഉപ്പുതറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വിദ്യാര്‍ഥിനിയായ 15കാരിയുടെ നഗ്ന ദൃശ്യമാണ് യുവാവ് സോഷ്യല്‍ മീഡിയയിലൂടെ കൈക്കലാക്കിയത്.
പെണ്‍കുട്ടിയുടെ സഹപാഠിയുടെ സുഹൃത്താണ് യുവാവ്. മാതാവിന്റെ ഫോണില്‍ ഓണ്‍ന്‍ൈ പഠനം നടത്തിയിരുന്ന പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴിയാണ് പ്രതിയുമായി അടുത്തത്. തുടര്‍ന്ന് ഇയാള്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ കൈവശപ്പെടുത്തുകയായിരുന്നു. ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായി സംശയം തോന്നിയ മാതാപിതാക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിവരം മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പുറത്തായതോടെ പ്രതി ഒളിവില്‍ പോയി. ദൃശ്യങ്ങള്‍ പ്രതി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും, പ്രതിക്കൂ വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് പറഞ്ഞു.