പ്രധാന വാര്‍ത്തകള്‍
തമിഴ്നാട്ടിൽ ഫെബ്രുവരി 1 മുതൽ സ്കൂൾ തുറക്കും; രാത്രി കർഫ്യൂ ഒഴിവാക്കി

ചെന്നൈ ∙ തമിഴ്നാട്ടിൽ ഫെബ്രുവരി 1 മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനം. 1 മുതൽ എല്ലാ ക്ലാസുകളും കോളജുകളും തുറക്കും. വെള്ളിയാഴ്ച മുതൽ രാത്രി കർഫ്യൂ ഇല്ല. ഞായറാഴ്ചകൾ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണും ഒഴിവാക്കി.
കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണു തീരുമാനം. എന്നാൽ, പൊതുയോഗങ്ങൾക്കും ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കുമുള്ള നിയന്ത്രണങ്ങൾ തുടരും.
ഹോട്ടലുകളിലും തിയറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും. നിലവിൽ ചെന്നൈ അടക്കമുള്ള ജില്ലകളിലെ കോവിഡ് കേസുകൾ കുറയുന്നുണ്ട്. 21% ആണ് വ്യാഴാഴ്ചത്തെ ടിപിആർ.