നാട്ടുവാര്‍ത്തകള്‍
കട്ടപ്പന സഹകരണ ആശുപത്രിയിൽ ഫീവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു

കട്ടപ്പന.കട്ടപ്പന സഹകരണ ആശുപത്രിയിൽ ഫീവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. പനിയും തൊണ്ടവേദനയും ഉള്ളവർക്കും കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്കും മരുന്ന് നൽകും ചീഫ് ഫിസിഷ്യൻ ഡോ കെ കെ മഹേഷിന്റെ നേതൃത്വത്തിലാണ് ഫീവർ ക്ലിനിക് പ്രവർത്തിക്കുന്നത്. ഡോക്ടറുടെ സേവനത്തിനു ഫീസ് വാങ്ങുന്നതല്ല. ആശുപത്രിക്ക് പുറത്തായിട്ടാണ് ഫീവർ ക്ലിനിക് പ്രതേകം തയ്യാറാക്കിയിരിക്കുന്നത്. തൊണ്ട വേദന കൂടുതൽ ഉള്ളവർക്ക് ഈ എൻ ടി സർജൻ ഡോ ലെന്നി റോബർട്ട് മാത്യു വിന്റെ സേവനവും ലഭ്യമാണ്