നാട്ടുവാര്‍ത്തകള്‍
രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ നിരക്ക് 20%;ഇടുക്കി ജില്ല സി കാറ്റഗറിയിൽ

- കൊവിഡ് :ഇടുക്കി , കോട്ടയം, പത്തനംതിട്ട , കൊല്ലം ജില്ലകൾ സി കാറ്റഗറിയിൽ. രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ നിരക്ക് 20% ആയതാണ് കാരണം.
- കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
- ആരാധനാലയ ചടങ്ങുകൾ ഓൺലൈനിൽ മാത്രം
- പൊതു പരിപാടികൾ പാടില്ല, സ്വിമ്മിംഗ് പൂൾ, തീയറ്ററുകൾ എല്ലാം അടച്ചു.
- മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. തുടങ്ങിയവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ