ഇടുക്കിയിലേക്ക് എത്തിയ തേയിലയുടെ കഥ.
മൂന്നാർ : മൈസൂർ വെട്ടിപ്പിടിച്ച ശേഷം ടിപ്പു സുൽത്താൻ തിരുവതാംകൂറിലേക്ക് പട നയിച്ച കാലത്താണ് ആദ്യമായി ഒരു വെള്ളക്കാരൻ മൂന്നാറിലെത്തിയത്. മധുരയിൽ നിന്നും ബ്രിട്ടീഷ് സൈന്യത്തെ നയിച്ച കേണൽ ആർതർ വെല്ലസ്ലീ 1790-ൽ കമ്പംമെട്ട് വഴി മൂന്നാറിലേക്ക് മല കയറി. ടിപ്പുവിനെ നേരിടാനായിരുന്നു ആ യാത്ര. യുദ്ധ ശേഷം ടിപ്പു ുട മടങ്ങിയെങ്കിലും സായിപ്പ് മടങ്ങിയില്ല. മേഖലയിലെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിൽ അധികം താമസിയാതെ വെല്ലസ്ലി യെ ബ്രിട്ടീഷ് സർക്കാർ മടക്കി വിളിച്ചു. പിന്നീട് 1877 മാർച്ചിൽ ജോൺ ഡാനിയേൽ മൺറോ എന്ന സായിപ്പ് എത്തി.മൂന്നാർ ഉൾപ്പെടുന്ന പ്രദേശം പൂഞ്ഞാർ രാജാവിൽ നിന്നും 5000 രുപാരൊക്കവും 3000 രുപ വാർഷിക പാട്ടവും നിശ്ചയിച്ച് ജൂലൈ 11 ന് കണ്ണൻദേവൻ മലനിരകൾ കൃഷിക്കായി കരാർ എഴുതി സ്വന്തമാക്കി.1877 ൽ മദ്രാസിൽ നിന്നും വേട്ടയ്ക്കായി മൂന്നാർ മലനിരകളിലെത്തിയ സായിപ്പുമാരായ ഹെൻറി ട്രിബിൾ ടർണർ, സഹോദരൻ വില്യം ടർണർ എന്നിവർ മൺറോ യെ സന്ദർശിച്ച് കൃഷി ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്തി.അങ്ങനെ ദേവികുളത്ത് നാലര ലക്ഷം രൂപാ മുലധനത്തിൽ നോർത്ത് ട്രാവൻകൂർ ലാൻഡ് പ്ലാൻ്റിംഗ് ആൻ്റ് അഗ്രികൾച്ചറൽ സൊസൈറ്റി രജിസ്റ്റർ ചെയ്തു. സിങ്കോണ, കാപ്പി, സി സൽ, ഏലം എന്നിവയായിരുന്നു കൃഷികൾ.എന്നാൽ അധികം താമസിയാതെ കൃഷി നഷ്ടമാകുകയും സൊസൈറ്റി പൂട്ടുകയും ചെയ്തു. പിന്നീട് 1878ൽ എത്തിയ
എ.എച്ച്.ഷാർപ് എന്ന വെള്ളക്കാരനാണ് മൂന്നാറിൽ ആദ്യമായി സെവൻമല എസ്റ്റേറ്റിലെ പാർവ്വതി ഡിവിഷനിൽ ആദ്യ തേയില ചെടി നടുന്നത്. ഷാർപ്പിനൊപ്പം മല കയറി വന്നവർ അവരുടെ രീതിയിൽ തേയില കൃഷി വ്യാപിപ്പിച്ചു .1894 ആയപ്പോഴേക്കും കണ്ണൻദേവൻ കുന്നുകളിൽ 26 എസ്റ്റേറ്റുകൾ രൂപം കൊണ്ടു.1895 ൽ എസ്റ്റേറ്റുകൾ എല്ലാം ഫിൻ ലെ മ്യൂർ എന്ന കമ്പനിയുടെ കീഴിലായി. കണ്ണൻദേവൻ കമ്പനിയുടെ കീഴിലാണ് നിലവിൽ മൂന്നാറിലെ തേയില തോട്ടങ്ങൾ പ്രവർത്തിക്കുന്നത്.