കറണ്ട് ബില്ല് കുടിശ്ശിക ഉള്ളവർക്ക് ഇലക്ട്രിസിറ്റി ബോർഡിന്റെ പൂട്ട് യാതൊരു മുന്നറിയിപ്പുമില്ലാതെ വണ്ടിപെരിയാർ സബ് സ്റ്റേഷൻ പരുതിയിൽ 150ഓളം വീടുകളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്….
കോവിഡ് കാലം മുതലുള്ള കുടിശ്ശിക ഓരോ വീടിനും 4000 മുതൽ 10,000 രൂപ വരെയാണ് ഉള്ളത്
എല്ലാ മാസവും പണം അടക്കുന്നുണ്ട് എങ്കിലും
കുടിശ്ശിക തുക മിക്ക വീടുകൾക്കും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല,
ഇതുകൊണ്ട് വലിയ തുകയായി കുടിശ്ശിക തന്നെ കിടന്നു ഇതോടൊപ്പം 18% പലിശയും.
ഈ സാഹചര്യത്തിലാണ് ബോർഡിന്റെ പ്രത്യേക നിർദ്ദേശപ്രകാരം എന്ന് അറിയിച്ചു കൊണ്ട് വണ്ടിപ്പെരിയാർ ഇലക്ട്രിസിറ്റി ബോർഡിന് കീഴിലുള്ള നൂറ്റി അമ്പതോളം വീടുകളിൽ വൈദ്യുതി ഒറ്റദിവസം കൊണ്ട് വിച്ഛേദിച്ചത്.
തോട്ടം മേഖലയായ വണ്ടിപ്പെരിയാർ പോലുള്ള പ്രദേശങ്ങളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം ഇല്ലാതാക്കിയത് മൂലം ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയാണ്.
മിക്ക വീടുകളിലും ആളില്ലാതിരുന്ന സമയത്താണ് ഉദ്യോഗസ്ഥരെത്തി മീറ്ററിന് പൂട്ടിയിട്ടത്.പിന്നീട്
ജോലി കഴിഞ്ഞ് വീട്ടിൽ വരുന്ന ആളുകൾ മീറ്റർ വർക്ക് ആകുന്നുണ്ട് എങ്കിലും വീടിനുള്ളിൽ കറന്റ് ഇല്ലാ എന്ന് മനസിലാക്കുന്നത്.
പിന്നീട് അന്വേഷിച്ചപ്പോഴാണ് പൂട്ടിട്ട വിവരമറിയുന്നത്.
എന്നാൽ 3 മണി വരെ മാത്രമേ ഇലക്ട്രിസിറ്റി ഓഫീസിൽ നേരിട്ട് കറണ്ട് ബില്ല് അടയ്ക്കാൻ കഴിയുള്ളൂ ഇതിനുശേഷം മറ്റേതെങ്കിലും മാർഗ്ഗം സ്വീകരിക്കണം.അതിനു കൂടുതൽ പൈസ കൊടുക്കേണ്ടിവരും.
ചില ആളുകൾ ഒക്കെ അങ്ങനെ വൈദ്യുതിബിൽ അടച്ചെങ്കിലും അഞ്ചുമണിക്ക് ശേഷം ഉദ്യോഗസ്ഥരില്ലാ എന്ന് പറഞ്ഞുകൊണ്ട് ഒഴിവായി
മിക്ക വീടുകളും ഇരുട്ടിൽ കഴിക്കേണ്ട അവസ്ഥയാണ്.
കൊച്ചുകുട്ടികൾ അടക്കം നിരവധി ആളുകൾ ഇതുമൂലം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു…..
ഇതു സംബന്ധിച്ച് കെഎസ്ഇബി അധികൃതർ പറയുന്ന വിശദീകരണം ബിൽ തുക എത്രയും പെട്ടെന്ന് അടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ബോർഡ് ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചു.
വേറെ നിവൃത്തി ഇല്ലാത്തതു കൊണ്ടാണ് വൈദ്യുതി വിച്ഛേദിച്ച് ബില്ല് അടയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
എവിടുന്നെങ്കിലും കാശുണ്ടാക്കി ബില്ലടക്കാൻ ഉള്ള നിർദ്ദേശമാണ് അധികൃതർ നൽകുന്നത്.
എന്നാൽ,കൂലിപ്പണി എടുക്കുന്നവർ ഇത്രയും തുക ഒന്നിച്ച് എടുക്കാൻ കഴിയാതെ അവസ്ഥയിലുമാണ്…
ഇലക്ട്രിസിറ്റി ബോർഡിന്റെ ഇത്തരം ജനദ്രോഹ നടപടിയിൽ 150 ഓളം വീടുകളാണ് ഇരുട്ടിൽ കഴിയുന്നത്.