ജില്ലയിലെ നാലു പഞ്ചായത്തുകൾ ഒഴികെ ബാക്കി പഞ്ചായത്തുകളിലും രണ്ടു് മുനിസിപ്പാലിറ്റികളിലും റ്റി.പി.ആര്‍ ഉയര്‍ന്ന നിരക്കിൽ;കോവിഡിനെതിരെ അതീവ ജാഗ്രത തുടരണം: ജില്ലാ മെഡിക്കൽ ഓഫീസർ
ഇടുക്കി ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ്ബ് വര്‍ഗ്ഗീസ് അറിയിച്ചു. ജില്ലയില്‍ ജനുവരി ഒന്നിന് 57 കോവിഡ് കേസുകളും, റ്റി.പി.ആര്‍. 4.07 ഉം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 969 കോവിഡ് കേസുകളുണ്ട്് റ്റി.പി.ആര്‍. 36.58 ഉം. ഇനിയും കേവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ശരിയായവിധം എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണ്.
ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ മാത്രമാണ് റ്റി.പി ആര്‍. 15 ല്‍ താഴെയുള്ളത്. ബാക്കി പഞ്ചായത്തുകളിലും രണ്ടു് മുനിസിപ്പാലിറ്റികളിലും റ്റി.പി.ആര്‍ ഉയര്‍ന്ന നിരക്കിലാണ്്.
പ്രായമായവര്‍ക്കും മറ്റനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നാല്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും അധികമായുണ്ടായേക്കാം. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കും. അതിനാല്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രമേ നടത്താവൂ. ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും അത് മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലുകളും വാതിലുകളും തുറന്നിടണം. പൊതുയിടങ്ങളില്‍ ഒരുകാരണവശാലും മാസ്‌ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡിഎംഒ പറഞ്ഞു.