Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കൂട്ടാർ പാലം അപകടാവസ്ഥയിൽ



നെടുങ്കണ്ടം: കൂട്ടാർ പാലത്തിൻറെ കൈ വരികൾ തകർന്നതോടെ അപകടങ്ങൾ നിതു സംഭവമാകുന്നു. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന കൂട്ടാർ പാലത്തിൻറെ സൈഡ് കൈവരികളാണ് തകർന്നിരിക്കുന്നത്.

ആലപ്പുഴ മധുര അന്തർ സംസ്ഥാന പാതയും കമ്പംമെട്ട് വണ്ണപ്പുറം സംസ്ഥാന പാതയും ഇതു വഴിയാണ്കടന്നു പോകുന്നത്. സംസ്ഥാന പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടാർ പാലം പൊളിക്കുവാൻ സർക്കാർ തീരുമാനമെടുത്തുവെങ്കിലും പ്രളയത്തെ തുടർന്ന് നടപടി മാറ്റുകയായിരുന്നു. 2020 -ൽ നിയോജകമണ്ഡലം 34 പാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്തി പെയിന്റ് അടിക്കുന്നതിനും സമീപത്തിലെ കാടുകൾ വെട്ടിത്തെളിക്കുന്നതിനായി 11 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിൻപ്രകാരം കുട്ടാർ പാലത്തിന്റെ അടിഭാഗം പ്ലാസ്റ്ററിംഗ് നടത്തുകയും കൈവരികൾ നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ പാലത്തിന് വീതി കുറവും പ്രവേശിക്കുന്ന ഭാഗം വൻ വളവും ഇതുവഴി കടന്ന് പോകുന്ന പല വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നതായി നാട്ടുകാർ പറയുന്നു.

തമിഴ് നാട്ടിൽ നിന്നും പച്ചക്കറി അടക്കമുള്ള സാധനങ്ങളുമായി വലിയ ഭാരമേറിയ ടോറസ് ലോറികൾ ഇതുവഴി കടന്ന് പോകുമ്പോഴാണ് കൈവരികൾ തകരാറാക്കുന്നത്. ഇവിടെ നിരവധി ഇരുചക വാഹനങ്ങൾ സഹിതം അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. എത്രയും പെട്ടെന്ന് പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കുകയും അപകടാവസ്ഥ ഒഴിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു. വരുന്ന . ബഡ്ജറ്റിൽ കൂട്ടാർ പാലത്തിനും ശാന്തൻപാറ ചെന്നക്കാട പാലത്തിന്റെ നിർമ്മാണത്തിന് ഫണ്ട് വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ നിവാസികൾ .










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!