കെപിസിസി പ്രസിഡന്റിന്റെ രക്തദാഹം തിരിച്ചറിയുക: സിപിഐ എം
ധീരജിന്റെ കൊലപതാകം സംബന്ധിച്ച് കെ സുധാകരൻ പറഞ്ഞത് സിപിഐ എം ഇരന്ന് വാങ്ങിയാതാണ് മാധ്യങ്ങളെ അറിയിച്ചത്. കേരളത്തിൽ ഇന്നുവരെയും ഉണ്ടായിട്ടുള്ള ദാരുണ സംഭവങ്ങളെ പരസ്യമായി ന്യായീകരിക്കുകയും കൊലപതാകികൾക്ക് പരസ്യമായി സംരക്ഷണം കൊടുക്കുകയും ചെയ്യുന്നതാണ് കേരളത്തിലെ കേൺഗ്രസിന് നേതൃത്വം നൽകുന്ന കെപിസിസി പ്രസിഡന്റെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെമി കേഡർ എന്നുപറഞ്ഞാൽ യൂത്ത് കോൺഗ്രസുകാരെ ആയുധ പരിശീലനം കൊടുക്കുകയും തങ്ങൾ ആക്രമിക്കുന്നവരടെ മരണം ഉറപ്പു വരുത്തണമെന്നുള്ള നിർബന്ധബുദ്ധി കെ സുധാരകരനും കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്.
അതാണ് കോൺഗ്രസിന്റെ പുതിയ സംസ്‌കാരം. യാതൊരുവിധ സംഘർഷവുമില്ലാതിരുന്ന പൈനാവ് എൻജിനിയറിങ് കോളേജിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി കൗണ്ടിങ് ഘട്ടത്തിലേയ്‌ക്ക് എത്തിയത്. ഈ സന്ദർഭം വരെയും യാതൊരുവിധ സംഘർഷവും തർക്കവും ഇല്ലലായിരുന്നെന്ന് ധീരജ് കൊല്ലപ്പെടാൻ ഇടയായ സംദ്ധർഭത്തിന് ശേഷം പ്രിൻസിപ്പാൾ തന്നെ മാധ്യമങ്ങളോടും പൊതുസമൂഹത്തോടും വെളിപ്പെടുത്തിയതാണ്. ദീർഘകാലമായി പൈനാവ് എൻജിനീയറിങ് കോളേജ് എസ്‌എഫ് ഐ നേതൃത്വത്തിലുള്ള യൂണിയാനാണ്. സാമാധാനപരമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തികരിച്ചതിന് ശേഷവും, ഭരണം തങ്ങൾക്ക് ലഭിക്കില്ലെങ്കിലും നിരാപരാധികളായ വിദ്യാർഥികളൂടെ ചങ്കിലെ ചോരകൊണ്ട് തങ്ങളൂടെ വിജയം ആഘോഷിക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതൃത്വം ഇത്രയും നീജമായ പ്രവൃത്തിക്ക് കോപ്പുകുട്ടിയത്. കോളേജിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാർഥിയായിരുന്നു ധീരജ് പാട്ടുപാടിയും സൗഹൃദം സ്ഥാപിച്ചും എല്ലാവർക്കും പ്രയപ്പെട്ടവനുമായിരുന്നു. ധീരജിന്റെ സ്വീകാര്യത എസ്‌എഫ്‌ഐക്ക് മുതൽക്കുട്ടാകുമെന്ന് മനസിലാക്കിയാണ് ഇത്തരം കൊലപാതകത്തിന് കോൺഗ്രസ് പദ്ധതി തയ്യാറാക്കിയത്. ധീരജിനെ കൊല്ലാൻ വന്ന നിഖിൽ പൈലി ,ജെറിൻ ജോജോ, നിഥിൻ ലൂക്കോസ്,ടോണി തേക്കിലക്കാട്ട്, ജിതിൻ ഉപ്പുമാക്കൽ ,ചേലച്ചുവട്ടിലെ പഞ്ചായത്തു മെമ്പർ കൂടിയായ സോയിമോൻ സണ്ണി, ജിക്സൺ ജോർജ്, മാർട്ടിൻ പെരിഞ്ചേരിക്കുളം ,രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ്. ഇവരെല്ലാം തന്നെകഠാരയുമായി മണിക്കുറികൾക്ക് മുമ്പ് കോളേജ് പരിസരത്ത് ഒത്തുകൂടുകയും. പോളിങ് കഴിഞ്ഞപ്പോൾ തന്നെ കാമ്പസിലുണ്ടായിരുന്ന കെഎസ്‌യുക്കാരെ പൂർണമായും ക്യാമ്പസിൽ നിന്ന് ഓഴിവാക്കി. കൗണ്ടങ് സമയത്ത് ഒഴിഞ്ഞ് കിട്ടിയ സമയത്ത് ഭക്ഷണം കഴിക്കാൻ പോയ ധീരജ് എന്ന കുഞ്ഞിന്റെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവേറ്റതുകൊണ്ടാത് തൽസമയം മരണപ്പെട്ടത് എന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ഈ സന്ദർഭത്തിലാണ് കെപിസിസിയുടെ പ്രിസഡന്റ് ധീരജിന്റെ മരണം ഇരന്നുവാങ്ങിതെന്ന് പ്രതികരിച്ചത്.
ഇത് ഭാവി കേരളത്തെ കലാപകലുക്ഷിതമാക്കുകയെന്ന കോൺഗ്രസിന്റെഗൂഡാലോചനയൂടെ ആദ്യത്തെ ഇരയാണ് ധീരജും അമലും അഭിജിത്തുമെല്ലാം. ഇത് കേരളീയ സമൂഹം തിരിച്ചറിയണമെന്ന് അഭ്യർഥിക്കുന്നു. സുധാകരന്റെ രക്തദാഹ രാഷ്ടീയത്തിനെതിരെ കേരളീയ സമുഹത്തിന്റെ മനസുണർത്താൻ 13, 14 തിയതികളിൽ ‘കുഞ്ഞായിരുന്നില്ലെ ,എന്തിനവനെ കൊന്നു ’ മുദ്രാവാഖ്യമുയർത്തി ജില്ലയിലെ ലോക്കൽ ബ്രാഞ്ച് കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. കെ സുധാകരന്റെ കൊലക്കത്തിക്ക് ഇരയായി ജീവിതം നഷ്ടപ്പെടാൻ ഭാവിതലമുറയ്‌ക്ക് ഇടവരാതിരിക്കുന്നത് ഭാവി തലമുറയുടെ പിഞ്ചോമനകളൂടെ ജീവൻ നഷ്ടപ്പെടാതിരിക്കുന്നതിന്, പാവപ്പെട്ട അമ്മമാരൂടെ കണ്ണീർ വീണ് കേരളം ഇനിയും നനയാതിരിക്കാനും എല്ലാവരും പ്രതിഷേധത്തിൽ അണിനിരക്കണമെന്ന് അഭയർഥിക്കുന്നു. നിഖിൽ പൈലിയുടെയും കൂട്ടരുടെയും ആയുധപരിശീലനത്തിന്റെ ചിത്രങ്ങൾ ഞങ്ങൾ പ്രദർശിപ്പിക്കുന്നു. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ് മോഹനൻ, കട്ടപ്പന ഏരിയാ സെക്രട്ടറി വി .ആർ സജി എന്നിവരും പങ്കെടുത്തു.