ചെറുതോണി കേരള ബാങ്കിലേക്ക് കേരളാകോണ്‍ഗ്രസ് മാര്‍ച്ച് നാളെ
ചെറുതോണി: മൂന്ന് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക-കാര്‍ഷികേതര വായ്പകളും മൂന്ന് ലക്ഷത്തിനുമേലുള്ള വായ്പകളുടെ പലിശയും എഴുതിതള്ളാന്‍ 12000 കോടി രൂപയുടെ ഇടുക്കി പാക്കേജില്‍ നിന്നും 2000 കോടി രൂപ നീക്കവയ്ക്കുക, ഏലം, കുരുമുളക്, തേയില, റബ്ബര്‍, കൊക്കോ, ജാതി, നാളികേരം, ഗ്രാമ്പു തുടങ്ങിയ കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, വന്യമൃഗശല്യം തടയാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്രകൃതിക്ഷോഭങ്ങളില്‍ തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, വീടുകളും കൃഷികളും നഷ്ടപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരളാകോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി നെതൃത്വത്തില്‍ നാളെ (14.1.2022 വെള്ളി) ചെറുതോണിയില്‍ കര്‍ഷകമാര്‍ച്ചും കൂട്ടധര്‍ണ്ണയും നടക്കും.
രാവിലെ 10.30 ന് ടൗണ്‍ഹാള്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന കേരളാ കോണ്‍ഗ്രസ് മാര്‍ച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് പ്രൊഫ: എം.ജെ.ജേക്കബ് ഉദഘാടനം ചെയ്യും. 11.30ന് കേരളാബാങ്കിനുമുമ്പില്‍ നടക്കുന്ന കര്‍ഷക കൂട്ടധര്‍ണ്ണ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തും. നിയോജകമണ്ഡലം പ്രസിഡന്‍റ് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഉന്നതാധികാരസമിതിയംഗം അഡ്വ: തോമസ് പെരുമന, സംസ്ഥാന സെക്രട്ടറിമാരായ നോബിള്‍ ജോസഫ്, ഷൈനി സജി, കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.