വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അനധികൃത മരം മുറി വിവാദം : സോഷ്യൽ ഫോറസ്റ്റ് അധികൃതർ തെളിവെടുപ്പ് നടത്തി
കഴിഞ്ഞ മൂന്നു മാസം മുമ്പ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അനധികൃത മരം മുറി നടന്നതായി യുഡിഎഫ് ഭാരവാഹികൾ നൽകിയ പരാതിയിൽ സോഷ്യൽ ഫോറസ്റ്റ് അധികൃതരുടെ തെളിവെടുപ്പ് നടത്തി.
ഇവരുടെ പക്കൽ ഇങ്ങനെ ഒരു അപേക്ഷ പോലും വന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ……………..
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വണ്ടിപെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയത്.
ഇതേതുടർന്ന് ആണ് അധ്യാപകരുടെ നേതൃത്വത്തിൽ അനധികൃതമായി സ്കൂൾ കോമ്പൗണ്ടിൽ നിന്നും ഏഴോളം മരങ്ങൾ മുറിച്ചു കടത്തിയതായി അറിയുന്നത്…
തുടർന്ന് യുഡിഎഫ് കൺവീനർ റ്റി എച്ച് അബ്ദുൽ സമദ്,
പി നളിനാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പരാതികൾ നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സോഷ്യൽ ഫോറസ്റ്റ് അധികൃതർ അന്വേഷണത്തിന് എത്തിയത്. പരാതിക്കാരുടെയും സ്കൂൾ പ്രിൻസിപ്പലിന്റെയും മൊഴി രേഖപ്പെടുത്തി.
എന്നാൽ ഗ്രാമപഞ്ചായത്ത് അധികൃതർ സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ യാതൊരുവിധ അറിയിപ്പും നൽകിയിട്ടില്ല.
സ്വന്തമായി എടുത്ത തീരുമാനത്തിന്റെ പേരിലാണ് മരം മുറിക്കാനുള്ള അനുവാതം സ്കൂൾ അധികൃതർക്ക് നൽകുന്നത്.
സാധാരണയായി പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസുകളിലും നിൽക്കുന്ന മരങ്ങളും മറ്റും മുറിച്ചു മാറ്റണമെങ്കിൽ
സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ റിപ്പോർട്ട് ചെയ്ത് അവിടെനിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരത്തിന്റെ വില ഈടാക്കി ബന്ധപ്പെട്ട
ഡിപ്പാർട്ട്മെന്റിൽ ഏൽപ്പിക്കും അവിടെനിന്നും
ലേലം ചെയ്തത് ആ തുക സംസ്ഥാന ഗവൺമെന്റിൽ അടക്കുക എന്നുള്ളതാണ് നിയമം.
ഇതൊന്നും ഇവിടെ നടപ്പിലായിട്ടില്ല.
എന്നാൽ മരങ്ങൾ മുറിച്ച് കടത്തുകയും ചെയ്തു,
ഇതുസംബന്ധിച്ച റിപ്പോർട്ട് സോഷ്യൽ ഫോറസ്റ്റ് വകുപ്പിന് നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഡി വൈ ആർ എഫ് ഷാജി എബ്രഹാം,
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി ജെ രാജു എന്നിവരുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടന്നത്………….