കോവിഡ്: കേരളത്തില്‍ 100% വര്‍ധന; കൂടുതലും ചെറുപ്പക്കാരിൽ: ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒരാഴ്ചക്കുള്ളില്‍ കേസുകളില്‍ 100 ശതമാനം വര്‍ധനയുണ്ടായി.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത ആള്‍ക്കൂട്ടങ്ങള്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 20 വയസ് മുതല്‍ 40 വയസ് വരെയുള്ളവരിലാണ് രോഗബാധ കൂടുതല്‍.
അനാവശ്യ യാത്രകളും പൊതുയോഗങ്ങളും ഒഴിവാക്കണം. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലാണ് കോവിഡ് കേസുകള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസുകളില്‍ കൂടുതലും ഡെല്‍റ്റ വകഭേദമാണ്.
സംസ്ഥാനത്ത് ഒമിക്രോണ്‍ ക്ലസ്റ്ററുകള്‍ ഉണ്ടായിട്ടില്ല. പക്ഷേ, അതിവേഗം ഒമിക്രോണ്‍ പടര്‍ന്ന് പിടിക്കും. നിലവില്‍ ചികിത്സ സൗകര്യങ്ങള്‍ക്ക് പ്രതിസന്ധി നേരിട്ടില്ല. കോവിഡ് പ്രതിരോധത്തിനായി 13 കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളിൽ 100 ശതമാനം വര്‍ധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേസുകള്‍ കൂടുതല്‍ 20 മുതല്‍ 40 വയസ് പ്രായമുള്ളവരിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയുള്ള ആള്‍ക്കൂട്ടം ആശങ്കയുളവാക്കുന്നു. പ്രതിരോധത്തിന് 13 കമ്മിറ്റികള്‍ വീണ്ടും രൂപീകരിക്കും. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്. കൗമാര വാക്സിനെഷൻ 35 ശതമാനമായി. സ്കൂളുകളിൽ ഇപ്പോൾ ക്ലസ്റ്ററുകളില്ല. വരും ദിവസങ്ങയിലെ സാഹചര്യം നോക്കി അവലോകന യോഗം തുടർ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.