ധീരജിനെ കൊലപ്പെടുത്തിയെന്ന് നിഖിൽ സമ്മതിച്ചു, 7 പേർ കൂടി കസ്റ്റഡിയിൽ.
ഇടുക്കി: ഗവ.എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിയത് താനാണെന്ന് നിഖിൽ പൈലി പൊലീസിനോടു സമ്മതിച്ചു.എറണാകുളം ജില്ലയിലേക്ക് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് നിഖിൽ പിടിയിലായത്.കരിമ്പൻ ജംഗ്ഷനിൽനിന്നും സ്വകാര്യ ബസിൽ നേര്യമംഗലത്തേക്ക് പോകും വഴി കരിമണലിൽ വച്ചാണ് പൊലീസ് ബസ് തടഞ്ഞ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ബസിൽ സഞ്ചരിക്കുന്ന വിവരം സഹയാത്രക്കാർ പൊലീസിന് കൈമാറുകയായിരുന്നു.
ഈ സംഭവത്തിൽ 6 പേരെ കൂടി കസ്റ്റിഡിയിലെടുത്തു. നിഖിൽ പൈലിക്കൊപ്പം ബസിലുണ്ടായിരുന്ന ഒരാളെയും നാല് കോളജ് വിദ്യാർഥികളെയുമാണ് കസ്റ്റഡിയിൽ എടുത്തത്
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോയും പിടിയിലായിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ഇതോടെ ഏഴായി.
ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കരിമണൽ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രി തന്നെ ഇടുക്കിയിലേക്ക് കൊണ്ടുവന്നു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി..