നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ കോവിഡ് വാക്സിന് “കരുതല്‍ ഡോസ്” നല്‍കുന്നത് ഇന്നു (10-1-2022) മുതല്‍ ആരംഭിച്ചു
കരുതല്‍ ഡോസ് വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം, വാഴത്താേപ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് വാക്സിന് സ്വീകരിച്ചു കൊണ്ട് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ്ബ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. കോവിഡ് വാക്സിന് രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിനു ശേഷം 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തോ വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്സിന് സ്വീകരിക്കാവുന്നതാണ്