പ്രധാന വാര്‍ത്തകള്‍
ബസിനടിയിൽ പെട്ടയാളെ പരിക്കുകൾ ഇല്ലാതെ രക്ഷപെടുത്തി.
നെടുംകണ്ടം: രാമക്കൽമേട് തോവാളപ്പടിയിൽ മലപ്പുറത്ത് നിന്നും സഞ്ചാരികളുമായി എത്തിയ ബസിലെ ജീവനക്കാരനായ യുവാവ് മലപ്പുറം സ്വദേശി മുഹമ്മദ് നിസാറാണ് ടയർ പഞ്ചർ ആണോയെന്ന് നോക്കാൻ ബിസിനടിയിൽ കയറിയത്.എയർ പരിശോധിക്കുന്നതിനിടയിൽ എയർ പൂർണ്ണമായി ഇറങ്ങിപോയി.ഇതോടെ ബസിന്റെ ബോഡി താഴേക്ക് ഇരുന്നു. ഇതോടെ തല കുടുങ്ങുകയായിരുന്നു.വാഹനത്തിനടിയിൽ കയറിയ ജീവനക്കാരൻ പുറത്തിറങ്ങാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബിസിനടിയിൽ കുടുങ്ങിയത് കണ്ടത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശ്രമം വിഭലമായി..നെടുംകണ്ടം ഫയർഫോഴ്സും,താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറും, ചേർന്ന് ജാക്കി ഉപയോഗിച്ച് ബസ് ഉയർത്തി ജീവനക്കാരനെ പരുക്കുകളൊന്നും ഇല്ലാതെ പുറത്തെടുക്കുകയായിരുന്നു.