നാട്ടുവാര്‍ത്തകള്‍
മരിച്ചിട്ടും മറക്കാനാകാത്ത പക എം.എം. മണിക്ക് മാത്രമേ ഉണ്ടാകൂ: വിമർശിച്ച് ഡീന്‍
അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി.തോമസിനെക്കുറിച്ചുള്ള മുൻ മന്ത്രി എം.എം.മണിയുടെ പ്രസ്താവന നിലവാരത്തകർച്ചയുടെ ഉദാഹരണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. മരിച്ചിട്ടും മറക്കാനാകാത്ത പക സൂക്ഷിക്കാൻ എം.എം.മണിക്ക് മാത്രമേ കഴിയൂ.
പൊതുപരിപാടിയിൽ, കൊലപാതകം നടത്തിയെന്ന് പറഞ്ഞിട്ട് കോടതിയിൽ നിരപരാധിയെന്ന് പറഞ്ഞയാളാണ് മണി. വിവാദ പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഡീൻ പറഞ്ഞു. പി.ടിക്കെതിരായ പ്രസ്താവന മണി ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി എംപിയുടെ മറുപടി