മാലിന്യകൂമ്പാരം ; പാർക്കിങ് സൗകര്യം ഇല്ല.
വണ്ടിപ്പെരിയാർ ടൗണിൽ വാഹനങ്ങളിൽ എത്തുന്ന ആളുകൾ സാധനങ്ങളും മറ്റും വാങ്ങണം എങ്കിൽ പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന് വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തിന് ഇതുവരെ പരിഹാരം കാണാനും കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് ടൗണിൽ എത്തുന്നവർ താൽക്കാലികമായി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന കെഎസ്ഇബി ഓഫീസിനുമുന്നിൽ പോസ്റ്റുകളും കല്ലുകളും മാലിന്യങ്ങളും ഇട്ടിരിക്കുന്നത്.
ഇത് ഇവിടുത്തെ കച്ചവടക്കാർക്ക് ഭീഷണി ആയിരിക്കുകയാണ്.
ഇതോടൊപ്പം ഇഴജന്തുക്കളുടെ ശല്യവും കൂടി വരികയാണെന്നും വ്യാപാരികൾ പറഞ്ഞു.
ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതർ താൽക്കാലികമായി പാർക്കിംഗ് സൗകര്യം ഉള്ള സ്ഥലം വൃത്തിയാക്കി നൽകണമെന്നതാണ് വ്യാപാരികളുടെ ആവശ്യം.
ഇതിനിടയിൽ കഴിഞ്ഞദിവസം രാത്രി അയ്യപ്പഭക്തരുടെ വാഹനം ഈ ഭാഗത്ത് നിർത്തുകയും ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തു ഇതേതുടർന്ന് വാഹനങ്ങൾ നിർത്താതിരിക്കാൻ വേണ്ടിയാണ് കല്ലും മാലിന്യങ്ങളും നിക്ഷേപിച്ചത് എന്നും ആക്ഷേപമുണ്ട്………….