പി എ രാജുവിന്റെ അഞ്ചാമത് അനുസ്മരണ ദിനാചരണം വണ്ടിപ്പെരിയാറിൽ നടന്നു ; എം എം മണി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു…
തോട്ടം മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തി വലുതാക്കിയതിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു പി എ രാജു,വളരെ ഏറെക്കാലം സമൂഹത്തിന്റെ ഉന്നമനത്തിനും തൊഴിലാളികളുടെ വളർച്ചയ്ക്കും നടത്തി അവർക്ക് വേണ്ടി പ്രവർത്തിച്ച് മരണപ്പെട്ട വ്യക്തി എന്ന ബഹുമതിയും പിഎ രാജുവിന് മാത്രമാണ് അർഹമായ ഉള്ളത്.
ഇതുകൊണ്ടുതന്നെ ഈ അനുസ്മരണ ദിനാചരണത്തിൽ വരും തലമുറയ്ക്ക് മാതൃകയാകുന്ന വ്യക്തിയാണ് സിപിഐഎം പാർട്ടിയുടെ പീരുമേടിന്റെ അമരക്കാരനായിരുന്ന പി എ രാജുവെന്ന്.
ഉടുമ്പഞ്ചോല എംഎൽഎയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എംഎം മണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് വണ്ടിപ്പെരിയാറിൽ സംസാരിക്കുന്നു അദ്ദേഹം.
യോഗത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ഉഷ അധ്യക്ഷയായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്,മുൻ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സെക്രട്ടറിയേറ്റംഗം
പി എസ് മോഹനൻ പീരുമേട് ഏരിയാ സെക്രട്ടറി ജി വിജയാനന്ദ്, എം തങ്കദുരൈ എന്നിവർ സംസാരിച്ചു.
തുടർന്ന് മരണപ്പെട്ട പി എ രാജുവിന്റെ മാതാപിതാക്കളെ യോഗത്തിൽ വച്ച് ആദരിക്കുകയും ചെയ്തു.
അനുസ്മരണ സമ്മേളനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി പാർട്ടി പ്രവർത്തകരാണ് പങ്കെടുത്തിരുന്നത്..