ആരോഗ്യം
കൗമാര പ്രായക്കാർക്ക് വാക്സിൻ വിതരണം ആരംഭിച്ചു
പീരുമേട് താലൂക്ക് ആശുപത്രിയിൽ സ്കൂൾ കുട്ടികൾക്കുള്ള പ്രതിരോധ മരുന്ന് കുത്തിവയ്പ് തുടങ്ങി. പീരുമേട് പഞ്ചായത്തിലെ ഏഴ് ഹൈസ്കൂളിൽ നിന്നുള്ള കുട്ടികൾക്കാണ് ഇന്നു മുതൽ ഏഴാം തിയതി വരെ വാക്സിൻ നൽകുന്നത്. ഇന്ന് ഐ എച് ആർ ഡി സ്കൂളിലെ കുട്ടികൾക്കാണ് കുത്തിവയ്പെടുത്തത്. ആശുപത്രി സുപ്രണ്ട് ഡോ. അനന്ത്മോഹൻ,ഡോ .ക്രിസ്റ്റിന, നഴ്സിങ് സൂപ്രണ്ട് പ്രഭ കുമാരി , ഹെഡ് നഴ്സ് ബിന്ദു, നഴ്സുമാരായ ഷിoന , സ്റ്റൈല, ശ്രീകല, പി ആർ ഒ ആഷ എന്നിവർ നേതൃത്വം നൽകി.