പ്രധാന വാര്‍ത്തകള്‍
മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി. അങ്കമാലി സ്റ്റേഷൻ എസ് ഐയ്ക്കെതിരെ ഇടുക്കിയിൽ കേസ്…
മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്.ഐക്കെതിരെ കേസെടുത്തു. അങ്കമാലി എസ്.ഐ വി.കെ. രവി ഓടിച്ച കാര്‍ കഞ്ഞിക്കുഴിയില്‍ നിര്‍ത്തിയിട്ട കാറിലിടിച്ചാണ് അപകടം.രണ്ട് വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് കഞ്ഞിക്കുഴി ടൗണിലായിരുന്നു സംഭവം. അപകടം നടന്ന വിവരം നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. കഞ്ഞിക്കുഴി പൊലീസ് എത്തി അപകടമുണ്ടാക്കിയ വി.കെ. രവിയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തില്‍ കേസെടുത്തതായും പൊലീസ് അറിയിച്ചു