Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
ഇടുക്കി

അമിത വേഗതയിലെത്തിയ കാർ അപകടത്തിൽപ്പെട്ടു,വീട്ടുകാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്…





കട്ടപ്പന : നിയന്ത്രണം നഷ്ടപ്പെട്ട കാർ കലുങ്കിൽ ഇടിച്ച് നിന്നതിനാൽ ഒരു കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി.പാറക്കടവ് – ജ്യോതിസ് പടി ബൈപ്പാസിൽ ഞായറാഴ്ച വെളുപ്പിനെ ആറ് മണിക്കാണ് അപകടം നടന്നത്.അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം നഷ്ടമായി സമീപത്തെ വീടിന് മുൻപിലെ മരത്തിനും കലുങ്കിനുമിടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഈ സമയം വീട്ടിനുള്ളിൽ ഉണ്ടായിരുന്നവർ ഉറക്കത്തിലായിരുന്നു.ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അപകടം നടന്നത് അറിഞ്ഞത്. കലുങ്കിൽ ഇടിച്ച് നിന്നതിനാലാണ് കാർ വീടിനുള്ളിലേയ്ക്ക് പാഞ്ഞുകയറാതിരുന്നതെന്ന് വീട്ടുടമസ്ഥൻ രാഹുൽ പറഞ്ഞു.കാറോടിച്ചിരുന്ന പാറക്കടവ് സ്വദേശിയായ യുവാവിന് നിസ്സാര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗതിയിലെത്തിയ വാഹനം നിയന്ത്രണം നഷ്ടമായപ്പോൾ ബ്രേക്ക് പിടിച്ച് നിർത്താൻ ശ്രമിച്ച പാടുകൾ റോഡിലുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു.ഏതാനും യുവാക്കൾ നിരന്തരമായി ഇതുവഴി അമിത വേഗതയിൽ വാഹനമോടിക്കുന്നതായും ,അവധി ദിവസങ്ങളിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.ശബരിമല സീസണായതിനാൽ അയ്യപ്പ ഭക്തൻമാരുടെ വാഹനങ്ങൾ ഈ ബൈപ്പാസ് വഴിയാണ് കടത്തിവിടുന്നത്. പുലർകാലങ്ങളിൽ ഇവർ വാഹനം നിർത്തി വിശ്രമിക്കുന്നതും ഈ റോഡിലാണ്.ഈ സാഹചര്യത്തിൽ റോഡിലെ വേഗത നിയന്ത്രിക്കാൻ പൊലീസ് ഇടപെടണമെന്നും ആവശ്യം ഉയരുന്നുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!