നാട്ടുവാര്‍ത്തകള്‍
മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്
- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിച്ച മോട്ടോർ വാഹന, ഡ്രൈവിംഗ് ലൈസൻസ് രേഖകൾക്ക്, പല ഘട്ടങ്ങളിലായി അവയുടെ കാലാവധി നീട്ടി നൽകുകയുണ്ടായി.
- അങ്ങനെ നീട്ടി നൽകിയ കാലാവധി 31/12/2021 ന് അവസാനിക്കുകയാണ്.
- ഈ സാഹചര്യത്തിൽ ഓരോരുത്തരും തങ്ങളുടെ വാഹന രേഖകൾ സ്വയം പരിശോധിക്കുകയും, രേഖകളുടെ കൃത്യത ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.
- ⭕ പുതുക്കേണ്ട രേഖകൾ 31/12/2021 ന് മുൻപ് തന്നെ പുതുക്കി മറ്റു ഫൈനുകളിൽ നിന്നും ഒഴിവകാവുന്നതാണ്.
- ⭕ അപേക്ഷകൾ സമർപ്പിക്കുവാൻ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
- ⭕ അപേക്ഷകൾ സമർപ്പിക്കുവാൻ അക്ഷയ, ഇ-സേവ കേന്ദ്രങ്ങളെ ആശ്രയിക്കാവുന്നതാണ്