Life Style/ Tech
ATM: സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്ക് ഇനി 21 രൂപനിരക്കു വർധന ജനുവരി 1 മുതൽ
ബാങ്ക് എടിഎമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതൽ 21 രൂപായും ജി എസ് ടി യും നൽകണം.
നിലവിൽ 20 രുപയാണ്.ജൂൺ 10ന് ഇതുസംബന്ധിച്ച വിജ്ഞാപനം റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു.
ഇൻ്റർചേഞ്ച് ഫീസുമായി ബന്ധപ്പെട്ട നഷ്ടം നികത്താനാണു വർധനയെന്നു പറയുന്നു. ഓരോ മാസവും സ്വന്തം ബാങ്കിൻ്റെ എടിഎമ്മികളിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ നടത്താം.
കൂടാതെ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ നടത്താം.
ഇതാനുശേഷമുള്ള ഇടപാടുകൾക്കാണ് പണം ഇടാക്കുന്നത്.