നാട്ടുവാര്‍ത്തകള്‍
ഇടുക്കി ചെറുതോണി അണക്കെട്ടുകളിലേക്ക് സന്ദർശക പ്രവാഹം:ഫെബ്രുവരി 28 വരെ സന്ദർശനാനുമതി
ചെറുതോണി: ക്രിസ്തുമസ്, ന്യു ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ചു തുറന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കു സന്ദർശക പ്രവാഹം. ക്രിസ്മസ് ദിനത്തിൽ 3200 പേരും ഞായറാഴ്ച 4068 പേരും ഇന്നലെ 2131 പേരും എത്തിയെന്നു
ഹൈഡൽ ടൂറിസം അധികൃതർ പറഞ്ഞു.
മണിക്കൂറുകളോളം കാത്തു നിന്നാണ് സഞ്ചാരികൾ പാസ് വാങ്ങിയത്. എന്നാൽ ഇടുക്കി തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കാൻ പലർക്കും സാധിച്ചില്ല. വെള്ളാപ്പാറയിൽ ഒരേ സമയം 20 പേർക്കു സഞ്ചരിക്കാവുന്ന ഒരു ബോട്ട് മാത്രമായിരുന്നു വനം വകുപ്പ് ഒരുക്കിയിരുന്നത്. ഇതോടെ ദീർഘനേരം കാത്തിരുന്ന സഞ്ചാരികൾ നിരാശയോടെ മടങ്ങി.
ഫെബ്രുവരി 28 വരെയാണ് അണക്കെട്ടുകൾ സന്ദർശിക്കാൻ അനുമതി….