വീണ്ടും രാജവെമ്പാലയുടെ സാന്നിധ്യം, ഭീതിയിൽ കുളമാവ് നിവാസികൾ
കുളമാവ് നവോദയ സ്കൂള്‍, നേവല്‍ ഫിസിക്കല്‍ ഓഷ്യനോഗ്രാഫിക്കല് ലബോറട്ടറി (എന്‍.പി.ഒ.എല്‍) പ്രദേശത്തെ രാജവെമ്ബാലയുടെ സാന്നിധ്യം പ്രദേശവാസികളില്‍ ഭീതി ഉണര്‍ത്തുന്നു
കഴിഞ്ഞ ദിവസം കുളമാവ് ഡാമിനു സമീപം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മുത്തിയുരുണ്ടയാര്‍ സ്വദേശി അനുഷല്‍ ആന്റണിയുടെ നേരെ രാജവെമ്ബാല പാഞ്ഞടുത്തു. അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ജില്ലയില്‍ പിടികൂടുന്ന രാജവെമ്ബാലകളെ കുളമാവ് വനത്തിലാണ് തുറന്നുവിടുന്നത്. പലപ്പോഴും ഉള്‍ക്കാടുകളില്‍ പാമ്ബിനെ തുറന്നുവിടാത്തതാണ് പാമ്ബിന്െറ സാന്നിധ്യം ജനവാസമേഖലയില്‍ കാണാന്‍ കാരണം.
കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ പ്രദേശത്ത് ഒരു രാജവെമ്ബാലയെ ദിവസങ്ങളോളം കണ്ടിരുന്നു. തുടര്‍ന്ന് വാവാ സുരേഷ് എത്തിയാണ് പിടികൂടിയത്. ഇതിനെയും കുളമാവ് വനത്തിലാണ് തുറന്നുവിട്ടത്. കുളമാവ് പ്രദേശത്ത് പാമ്ബുകളെ തുറന്നുവിടുമ്ബോള്‍ ഉള്‍വനത്തില്‍ തുറന്നുവിടുന്നതായി ഉറപ്പാക്കണമെന്നാണ് കുളമാവ് നിവാസികളുടെ ആവശ്യം.