ക്രിസ്തുമസ് വിപണി – സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി
ക്രിസ്തുമസ് -വിപണി പ്രമാണിച്ച് ജില്ലാതല സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് വിപണന ശാലകളില്‍ പരിശോധന നടത്തി. ഇടുക്കി
ജില്ലയിലെ 123 പച്ചക്കറി-പലവ്യഞ്ജന കടകളില്‍ സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനകളില്‍ 51 ഇടങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. 17 മത്സ്യ, മാംസ വിതരണ സ്റ്റാളുകളില്‍ പരിശോധന നടത്തിയതില്‍ 4 ഇടങ്ങളില്‍ ക്രമക്കേട് കണ്ടെത്തുകയുണ്ടായി.
ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ 29 കേസുകള്‍ക്ക് പിഴ ഈടാക്കി. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ മേല്‍ നോട്ടത്തില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവിപണിയിലെ പൂഴ്ത്തിവെയ്പ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡ്.
റെയ്ഡില്‍ ലീഗല്‍ മെട്രോളജി ഓഫീസര്‍മാര്‍, ഫുഡ്സേഫ്റ്റി ഓഫീസര്‍മാര്‍, താലൂക്ക് സപ്ലൈ ആഫീസര്‍മാരായ ബൈജു കെ ബാലന്‍, അഭിലാഷ് വി.എസ്, ഹനീഫ ഇ.എച്ച് എന്നിവരും, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.