നാട്ടുവാര്‍ത്തകള്‍
അനെര്‍ട്ട് മുഖേന സബ്സിഡിയോടുകൂടി ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന’സൗര തേജസ്സ്’ പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്
അനെര്‍ട്ട് മുഖേന സബ്സിഡിയോടുകൂടി ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന’സൗര തേജസ്സ്’ പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 27,28 തിങ്കള്‍ ,ചൊവ്വാ ദിവസങ്ങളില്‍ അനെര്‍ട്ടിന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ വെച്ച് സ്പോട്ട് രജിസ്ട്രേഷന് നടത്തപ്പെടുന്നു.
താല്പര്യമുള്ളവര്ക്ക് ഈ പദ്ധതിയില്‍ നേരിട്ട് പങ്കാളികളകാവുന്നതാണ്. നിലവില്‍2,3,5,7,10kwവരെ കപ്പാസിറ്റി ഉള്ള സൗര വൈദ്യുതനിലയങ്ങള്‍ ആണ് സ്ഥാപിക്കുന്നത്. 3kw വരെ ഉള്ള നിലയങ്ങള്‍ക്ക് 40 % സബ്സിഡിയും തുടര്‍ന്നുള്ള ഓരോ kw നും 20% സബ്സിഡിയും ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.ഫോണ്‍ – 04862 – 233 252