Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍
തങ്കമണിയിൽ എട്ട് വയസുകാരിയെ നാലു വർഷം പീഡിപ്പിച്ച കേസ്; പ്രതിക്ക് 50 വർഷം തടവ് വിധിച്ച് കോടതി
തങ്കമണി: എട്ട് വയസുകാരിയെ നാലു വർഷം പീഡിപ്പിച്ച പ്രതിക്ക് അൻപത് വർഷം തടവും 1,20,000 രൂപ പിഴയും. തങ്കമണി സ്വദേശി സോജൻ ആണ് കേസിലെ പ്രതി. പന്ത്രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം തടവ് , ഒന്നിൽ കൂടുതൽ തവണ കുറ്റം ആവർത്തിച്ചതിന് 20 വർഷം തടവ്, ക്രൂരമായ പീഡനത്തിന് അഞ്ച് വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
പിഴ തുകയായ 1,20,000 രൂപ കുട്ടിക്ക് നൽകണം. അൻപതിനായിരം രൂപ നഷ്ട പരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസ് അതോറിട്ടിക്ക് നിർദേശം നൽകി.