കേരളത്തിലെ ഏറ്റവും കുറഞ്ഞ താപനില ഇടുക്കിയിൽ, ഇനി ഇത് തണുപ്പിന്റെ കാലം.
ക്രിസ്മസും പുതുവത്സരവും അടുത്തതോടെ തണുപ്പില്‍ മുങ്ങി മൂന്നാര്‍. സംസ്ഥാനത്തെ ഏറ്റവും കടുത്ത തണുപ്പാണ് കഴിഞ്ഞ ദിവസം മൂന്നാറില്‍ അനുഭവപ്പെട്ടത്.ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. ഈ സമയമാണ് മൂന്നാര്‍ സന്ദര്‍ശകരെക്കൊണ്ട് നിറയുന്നതും. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് ബുധനാഴ്ചയാണ്. 5.5 ഡിഗ്രി ആയിരുന്നു താപനില. കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറില്‍ രേഖപ്പെടുത്തിയത്.
ഈ മാസം തുടക്കം മുതല്‍ മൂന്നാറില്‍ തണുപ്പ് ആരംഭിച്ചിരുന്നു. ഇതോടെയാണ് തളര്‍ന്നുകിടന്ന വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വ് ഉണ്ടായത്. മീശപ്പുലിമല, രാജമല, സൈലന്‍റ് വാലി എന്നിവിടങ്ങളില്‍ തണുപ്പ് വര്‍ധിച്ചതോടെ സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.
സംസ്ഥാനത്തിന് അകത്തുള്ള സഞ്ചാരികളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ എത്തുന്നത്. ഇതില്‍തന്നെ ഹില്‍ സ്റ്റേഷനുകളായ കൊളുക്കുമലയും മീശപ്പുലിമലയും കാണാന്‍ യുവാക്കളുടെ സംഘങ്ങളും എത്തുന്നുണ്ട്.
കാര്‍ഷിക ഗ്രാമങ്ങളായ വട്ടവടയും കാന്തല്ലൂരും കാണാന്‍ എത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്. ഹൈഡല്‍ ടൂറിസം വകുപ്പിനു കീഴിലുള്ള മാട്ടുപ്പെട്ടി, കുണ്ടള ജലാശയങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരക്ക് വര്‍ധിച്ചു.
വരയാടുകളുടെ കേന്ദ്രമായ രാജമലയിലും സന്ദര്‍ശകര്‍ എത്തിയത് വിനോദസഞ്ചാര മേഖലക്ക് ഉണര്‍വായി. പുതുവര്‍ഷത്തില്‍ പുറത്തുനിന്നുള്ള കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂര്‍ ഓപറേറ്റര്‍മാര്‍.