സപ്ലൈകോ ക്രിസ്തുമസ് പുതുവത്സര ജില്ലാ ഫെയറിന് കട്ടപ്പനയിൽ തുടക്കമായി
കട്ടപ്പന: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ക്രിസ്തുമസ് പുതുവത്സര ഫെയറിന് കട്ടപ്പനയിൽ തുടക്കമായി. കട്ടപ്പന സപ്ലൈകോ പീപ്പിൾസ് ബസാറിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫെയർ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ആശ്വാസകരമായ കാര്യങ്ങളാണ് സപ്ലൈക്കോ ചെയ്തതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്താനാണ് ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ജില്ലാ നേരിടുന്ന ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന നടപടികൾ സ്വീകരിക്കും. കൂടാതെ ഇടുക്കി പാക്കേജ് ജനങ്ങൾക്ക് ഉപകാര പ്രദമായ രീതിയിൽ നടപ്പിലാക്കാനാണ് തീരുമാനം.കോവിഡ് കാലത്ത് കരുതലോടെ കൂടിയുള്ള സംരക്ഷണ കവചമാണ് സർക്കാർ തീർത്തത്. അതിന് എല്ലാവിധ എല്ലാ പിന്തുണയും നൽകുകയും ദീർഘ വീക്ഷണതോട് കൂടിയുള്ള പ്രവർത്തനമാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ കാഴ്ചവെച്ചതെന്നും യോഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ജോബി അധ്യക്ഷത വഹിച്ചു. ആദ്യ വില്പന കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ നിർവഹിച്ചു. ചടങ്ങിൽ രാഷ്ട്രീയ ,സാമൂഹിക , സാംസ്കാരിക നേതാക്കൾ പ്രസംഗിച്ചു..