പ്രധാന വാര്‍ത്തകള്‍
കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം. ഉടൻ അപേക്ഷിക്കുക
കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ഏറ്റവും അടുത്ത ആശ്രിതർക്ക് ധനസഹായം ലഭിക്കുന്നതിനായി കട്ടപ്പന നഗരസഭയിൽ നിന്ന് 38 അപേക്ഷകൾ ലഭിക്കേണ്ടതുണ്ട്. ഇതുവരെ 3 പേർ മാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്.
വാർഡിൽ കോവിഡ് ബാധിച്ചു മരണം ഉണ്ടായ കുടുംബങ്ങൾ ഉണ്ടെങ്കിൽ അപേക്ഷ ഉടൻ സമർപ്പിക്കാൻ നിർദ്ദേശിക്കണമെന്നു താത്പര്യപ്പെടുന്നു.
കോവിഡ് മരണ സർട്ടിഫിക്കറ്റ് ( DDD … Death Declaration Document ) ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ചവർക്കാണ് അപേക്ഷിക്കാവുന്നത്.
www.relief.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ വില്ലേജ് ആഫീസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.
വില്ലേജ് ഓഫീസർ
കട്ടപ്പന