പ്രധാന വാര്‍ത്തകള്‍
മെഡിക്കല്‍ കോളേജിന് വെന്റിലേറ്റര്‍ കൈമാറി മലയാളി അസോസിയേഷന്
ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് വെന്റിലേറ്റര്‍ നല്കി ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ). ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ സാനിധ്യത്തില്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബി ഷീല, കെ.എം.എസ്.സി.എല്‍ വെയര്‍ ഹൗസ് മാനേജര്‍ ജെയിനി പി നാരായണന് എന്നിവര്‍ക്ക് ഫോമ നല്കിയ വെന്റിലേറ്റര്‍ കൈമാറി.