‘ക്ലൈമാക്സ് ഫൈറ്റ് കിടിലം, മോളിവുഡിന് പുതിയ അനുഭവം’; മിന്നല്‍ മുരളി പ്രീമിയര്‍ പ്രതികരണം
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനം നടത്തിയ ‘മിന്നല്‍ മുരളി’ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. ടൊവിനോ തോമസ്- ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 24ന് ആണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുക. ഇതിന് മുന്നോടിയാണ് മുംബൈയില്‍ ഗ്ലോബല്‍ പ്രീമിയര്‍ പ്രദര്‍ശനം നടന്നത്.
ക്ലൈമാക്‌സ് ഫൈറ്റ് കിടിലം..മറ്റൊരു ഇന്ത്യന്‍ സിനിമയിലും ഇത് കണ്ടിട്ടില്ല…. സൂപ്പര്‍ സിനിമ, മോളിവുഡിന് അന്യമായിരുന്ന ഒരു വിഭാഗത്തെ ബേസില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു. മോളിവുഡിന് പുതിയൊരു അനുഭവമാണ് മിന്നല്‍ മുരളി, ടൊവിനോ തന്റെ കഥാപാത്രത്തെ നല്ലരീതിയില്‍ അവതരിപ്പിച്ചു. അതുപോലെ തന്നെ മറ്റുള്ളവരും
സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ സിനിമ, സാങ്കേതികമായും ബുദ്ധിപരമായും ഇത് മോളിവുഡിന്റെ അഭിമാനമായി മാറും എന്നിങ്ങനെയാണ് ചിലരുടെ പ്രതികരണങ്ങള്‍. ”മലയാള ചലച്ചിത്ര നിര്‍മ്മാണത്തിന്റെ ആവേശകരമായ പാറ്റേണ്‍. ടൊവിനോയും മറ്റ് കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. ക്ലൈമാക്സ് ഫൈറ്റിന് മികച്ച അഭിനന്ദനം ആവശ്യമാണ്.”
”ഗ്യാരണ്ടിയുള്ള സംവിധായകനില്‍ ഒരാളാണ് താനെന്ന് ബേസില്‍ ജോസഫ് തെളിയിക്കുന്നു” എന്നാണ് ഒരാളുടെ കമന്റ്. തയ്യല്‍ക്കാരനായ മുരളി എന്ന യുവാവിന് മിന്നല്‍ ഏല്‍ക്കുന്നതോടെ അത്ഭുതശക്തികള്‍ ലഭിക്കുന്നതായാണ് ചിത്രത്തിന്റെ കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മിന്നല്‍ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിറും സംഗീതം ഷാന്‍ റഹ്‌മാനുമാണ്.