ഇടുക്കി ജില്ലയിലെ ഹൈസ്കൂൾ അസിസ്റ്റന്റ് തസ്തിക ഉൾപ്പെടെ 10 തസ്തികകളിലേക്ക് പിഎസ്‍സി ചുരുക്കപ്പട്ടിക
തിരുവനന്തപുരം ∙ വിവിധ വകുപ്പുകളിലെ 10 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (തമിഴ്), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിങ് ടീച്ചർ, കാസർകോട് ജില്ലയിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ – എൽസി/എഐ), വൈദ്യുതി ബോർഡിൽ അസി. എൻജിനീയർ സിവിൽ,വിവിധ ജില്ലകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽഡിവി–പട്ടികജാതി/വർഗം), പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ – (സംസ്ഥാനതലം – പട്ടികവർഗം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ.
പോളിടെക്നിക്) ലക്ചറർ ഇൻ കൊമേഴ്സ് (പട്ടികവർഗം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ – കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈൻ (പട്ടിക ജാതി/വർഗം), കണ്ണൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ്, ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ് (ഒബിസി) എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഹിന്ദി– എസ്ഐയുസി നാടാർ) തസ്തികയിലേക്ക് അഭിമുഖം നടത്തും.
കൊല്ലം, കാസർകോട് ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി–തസ്തികമാറ്റം), മത്സ്യഫെഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നിവയുടെ അർഹതാ പട്ടിക പ്രസിദ്ധീകരിക്കുംതദ്ദേശ വകുപ്പിൽ ഓവർസീയർ ഗ്രേഡ് 3 / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3 എന്നിവയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. കാസർകോട് ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം – പട്ടികജാതി) തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.