Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
കരടിയാക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്, സംഭവം മറയൂരിൽ

ചിന്നാര്‍ വനാതിര്‍ത്തിയായ തമിഴ്‌നാട് ആനമല കടുവാ സങ്കേതത്തില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്.ഈസല്‍തട്ട് വനവാസിക്കുടിയിലെ സെന്തില്‍ (35), മഹേഷ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തേന്‍ ശേഖരിക്കുന്നതിനായി സെന്തില്‍, മഹേഷ് എന്നിവരുള്‍പ്പെടെ അഞ്ച് യുവാക്കള്‍ ഏഴുമലയാന്‍ ക്ഷേത്രത്തിന് സമീപം വനത്തിനുള്ളില്‍ എത്തുകയായിരുന്നു. ഈ സമയം രണ്ട് കരടികള്‍ പൊന്തക്കാട്ടില്‍നിന്ന് ഓടി വരുന്നത് കണ്ട മൂന്ന് യുവാക്കള്‍ മരത്തില്‍ കയറിപറ്റി. താഴെയുണ്ടായിരുന്ന മഹേഷിനെയും സെന്തിലിനെയുമാണ് കരടികള്‍ ആക്രമിച്ചത്. രണ്ടുപേരും ഉദുമല്‍പേട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
















































































































