പീഡന പരാതിയിൽ നെടുംങ്കണ്ടത്ത് അറസ്റ്റിലായ യുവാവിന്റെ വീട്ടിൽ പോലീസ് പരിശോധന.
സമൂഹമാധ്യമങ്ങളിലൂടെ
പരിചയപ്പെടുന്ന പെൺകുട്ടികളുമായി വീഡിയോ ചാറ്റ് നടത്തി നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ
പിടിയിലായ യുവാവിന്റെ വീട്ടിൽ
പൊലീസ് പരിശോധന നടത്തി.തൂക്കുപാലം ബ്ലോക്ക് നമ്പർ 401, കല്ലുപറമ്പിൽ ആരോമൽ (22) ആണ് ശനിയാഴ്ച്ച നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്.ഇയാളുടെ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കുന്നതിനാണ് പൊലീസ് വീട് പരിശോധിച്ചത്.സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും, ഓൺലൈൻ ചാറ്റിലൂടെ ബന്ധം വളർത്തുകയും ചെയ്യും.തുടർന്ന് പെൺകുട്ടികളുടെ ഫോൺ നമ്പർ വാങ്ങി രാത്രികാലങ്ങളിൽ വീഡിയോകോൾ ചെയ്ത് സ്വകാര്യ ചിത്രങ്ങൾ പകർത്തുകയാണ് ഇയാൾ ചെയ്തിരുന്നത്.
പിന്നീട് ഈ ചിത്രംകാട്ടി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡനം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയുടെ ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള സന്ദേശങ്ങളും , ചിത്രങ്ങളും വീഡിയോയും പോലീസ് കണ്ടെത്തി.പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി നൽകിയ പെൺകുട്ടികളിലൊരാളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് നെടുങ്കണ്ടം സി.ഐ.യുടെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഇടുക്കി എസ്.പി. ആർ.കറുപ്പസ്വാമിക്ക് പരാതി നൽകുകയായിരുന്നു..